നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർഥിനി വീണുമരിച്ചു; പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ആൻസിജിയെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് അപമാനിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ വിദ്യാർഥിനി മാനസിക സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
തിരുവനന്തപുരം: കന്യാകുമാരി കരുങ്കലിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ പഠിച്ചിരുന്ന മലയാളി വിദ്യാർഥിനി കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശിനിയായ ആൻസിജിയാണ് മരിച്ചത്.
കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ആൻസിജിയെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് അപമാനിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ വിദ്യാർഥിനി മാനസിക സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ഹോസ്റ്റലിൽ മോശം നിലവാരത്തിലുള്ള ഭക്ഷണം നൽകുന്നതിനെതിരെ ആൻസിജി പ്രതിഷേധിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. ഇതിന്റെ പേരിലും കോളേജ് അധികൃതരിൽ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.
ആൻസിജിയുടെ മരണത്തിൽ സംഭവത്തിന്റെ സാഹചര്യങ്ങളും കുടുംബം ഉന്നയിച്ച ആരോപണങ്ങളും ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
Comments ()