ഓൾഡ് മോങ്കിനെ ‘റം’ എന്ന് വിളിക്കാനാകില്ല; ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർണായക നിലപാട്
ഓൾഡ് മോങ്കിൽ യഥാർഥ റമ്മിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെയാണെന്നാണ് അതോറിറ്റിയുടെ വിശദീകരണം. അതിനാൽ ഉൽപ്പന്നത്തെ ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന രീതിയിൽ വിശേഷിപ്പിക്കണമെന്നാണ് നിർദേശം.
മുംബൈ: ഓൾഡ് മോങ്കിനെ ‘റം’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിലാണ് ഓൾഡ് മോങ്കിന്റെ നിർമ്മാണത്തെക്കുറിച്ച് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്. ന്യൂട്രൽ സ്പിരിറ്റിനൊപ്പം റം ഫ്ലേവർ ചേർത്താണ് ഉൽപ്പന്നം തയ്യാറാക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.
ഓൾഡ് മോങ്കിൽ യഥാർഥ റമ്മിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെയാണെന്നാണ് അതോറിറ്റിയുടെ വിശദീകരണം. അതിനാൽ ഉൽപ്പന്നത്തെ ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന രീതിയിൽ വിശേഷിപ്പിക്കണമെന്നാണ് നിർദേശം.
ഉൽപ്പന്നത്തിന്റെ ലേബലിലും മാറ്റം വരുത്തേണ്ടതുണ്ട്. ഓൾഡ് മോങ്കിന്റെ കുപ്പികളിൽ ഏഴ് വർഷം പഴക്കമുള്ളതെന്ന തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ നീക്കം ചെയ്യണമെന്ന് അതോറിറ്റി നിർദേശിച്ചു.
നിർമാണവുമായി ബന്ധപ്പെട്ട നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഓൾഡ് മോങ്കിന്റെ വിൽപ്പന നേരത്തെ വിലക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കിടെയാണ് ഉൽപ്പന്നത്തിന്റെ വിഭാഗവും ലേബലിംഗും സംബന്ധിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി കോടതിയിൽ നിലപാട് അറിയിച്ചത്.
ഓൾഡ് മോങ്കിനെ റം എന്ന പേരിൽ വിപണനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രധാനമായും നിയമപരമായ ചർച്ചകൾ ഉയർന്നിരിക്കുന്നത്. ഉൽപ്പന്നത്തിന്റെ ഘടനയും അതിൽ അടങ്ങിയിരിക്കുന്ന റമ്മിന്റെ അളവും പരിഗണിച്ചാണ് ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന വിശേഷണം ഉപയോഗിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
Comments ()