30 കോടി അടിച്ച ആ ഭാഗ്യവാൻ ആര്? ഓണം ബംപർ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്!

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ ഓണം ബംപർ വിൽപ്പനയ്ക്കെത്തിയത്

30 കോടി അടിച്ച ആ ഭാഗ്യവാൻ ആര്? ഓണം ബംപർ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്!

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെ പുറത്തിറക്കിയ 2026-ലെ ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ലോട്ടറി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതവും 10 പേർക്ക് വീതം ലഭ്യമാകും. ഇവയ്ക്ക് പുറമെ 5000, 2000, 1000, 500 രൂപ വീതമുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

ഇത്തവണ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ മാത്രം വിറ്റപോയത്.