കുടുംബത്തിന് ബാധ്യതയാകരുതെന്ന് കുറിപ്പ്; ചികിത്സയിലായിരുന്ന ദമ്പതികള് മരിച്ച നിലയിൽ
കുടുംബത്തിന് ബാധ്യതയാകാതിരിക്കാനാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് സൂചിപ്പിക്കുന്ന കുറിപ്പും വീട്ടിൽനിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്
തൃശൂർ: കോടന്നൂരിലെ വീട്ടിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേപുരയ്ക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. കുടുംബത്തിന് ബാധ്യതയാകാതിരിക്കാനാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് സൂചിപ്പിക്കുന്ന കുറിപ്പും വീട്ടിൽനിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
സത്യൻ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുമാരിയും വൃക്കരോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം. ദമ്പതികളുടെ മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രദർശനത്തിന് പോയിരിക്കുകയായിരുന്നു. പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
വിവരമറിഞ്ഞ് ചേർപ്പ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()