അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; എ ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ് നറുക്കെടുപ്പ് നടത്തിയത്.

അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; എ ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമലയിലെ പുതിയ മേൽശാന്തിയായി പത്തനംതിട്ട സ്വദേശിയായ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് വടകര ആയാടത്ത് ഇല്ലത്ത് നിന്നുള്ള എ. ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയാണ് സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. മുൻപ് അഞ്ച് തവണ ശബരിമല മേൽശാന്തി സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുള്ള അദ്ദേഹം മൂന്ന് തവണ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരുന്നു. നാലാമത്തെ തവണ പട്ടികയിൽ വന്നപ്പോഴാണ് അദ്ദേഹത്തെ മേൽശാന്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്.