അമിതവേഗത ദുരന്തമായി: കാസർകോട് കാറുകൾ ലോറിയിലിടിച്ച് ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കന്യപ്പാടിയിൽ ഇന്ന് പുലർച്ചെ 1:30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരു കാറുകളും തകർന്നു.

അമിതവേഗത ദുരന്തമായി: കാസർകോട് കാറുകൾ ലോറിയിലിടിച്ച് ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കാസർകോട് കന്യപ്പാടിയിൽ അമിതവേഗതയിലെത്തിയ കാറുകൾ ലോറിയിലിടിച്ച് ആറു യുവാക്കൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1:30-ഓടെയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് കാറുകളിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎ 21 സി 0338 നമ്പർ ലോറിയിലേക്ക് കെഎൽ 14 എഇ 0915 (വെളുപ്പ്), കെഎൽ 14 എജെ 0035 (കറുപ്പ്) എന്നീ സ്വിഫ്റ്റ് കാറുകൾ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രണ്ട് കാറുകളും പൂർണമായി തകർന്നു. ലോറിയുടെ ഡീസൽ, ഓയിൽ ടാങ്കുകൾ പൊട്ടി റോഡിൽ ഇന്ധനം ഒഴുകിപ്പരന്നത് കൂടുതൽ അപകടഭീഷണി സൃഷ്ടിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. വിജിതിൻ കൃഷ്ണൻ, അതുൽ രവി, സി.കെ. അഭിനന്ദ്, എൻ.പി. രാകേഷ്, ഒ.കെ. പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.