സന്തോഷവും സമൃദ്ധിയും നിറയട്ടെ; തിരുവോണ ദിനത്തിൽ മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഓണം സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സമൂഹത്തിൽ ഒരുമയും സൗഹാർദവും വളർത്താൻ ഓണാഘോഷങ്ങൾ പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു

സന്തോഷവും സമൃദ്ധിയും നിറയട്ടെ; തിരുവോണ ദിനത്തിൽ മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ദില്ലി: തിരുവോണ ദിനത്തിൽ കേരളത്തിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളികൾക്ക് ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ഓണം സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സമൂഹത്തിൽ ഒരുമയും സൗഹാർദവും വളർത്താൻ ഓണാഘോഷങ്ങൾ പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവും ആശംസകൾ നേർന്നു. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണ് ഓണമെന്ന സന്ദേശത്തോടെയാണ് രാഷ്ട്രപതി ആശംസകൾ നേർന്നത്.

ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശവുമായി ഈ ഓണം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെയെന്ന ആശംസയും ഇരുവരും പങ്കുവെച്ചു.