പൊൻമുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു
കല്ലാര്‍ - പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി.
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍. ഇതേ തുടര്‍ന്ന് പൊന്‍മുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാര്‍ - പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി.
ഇന്ന് പുലര്‍ച്ചെയാകാം മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് അനുമാനം. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുരയില്‍ നിന്നും ഫയര്‍ഫോഴ്‌സും പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് നടപടി. കൂടാതെ, കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അച്ചന്‍കോവില്‍ മേഖലയില്‍ ഉള്‍വനത്തില്‍ കനത്ത മഴയാണ് പെയ്യുന്നത്.
Comments ()