കൽക്കരി ക്ഷാമത്തിൽ വലഞ്ഞ് രാജ്യം; കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്

രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിൽ ഗുരുതരമായ കൽക്കരി ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

കൽക്കരി ക്ഷാമത്തിൽ വലഞ്ഞ് രാജ്യം; കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്

രാജ്യത്തെ മൂന്നിലൊന്ന് താപവൈദ്യുത നിലയങ്ങളിലും ഉൽപ്പാദനത്തിന് ആവശ്യമായ കൽക്കരി സ്റ്റോക്കിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ഓഗസ്റ്റ് അവസാനത്തോടെ 45 നിലയങ്ങളിലുണ്ടായിരുന്ന കൽക്കരി ക്ഷാമം നിലവിൽ 59 ആയി ഉയരുകയും ചിലയിടങ്ങളിൽ മൂന്നു ദിവസത്തേക്കുള്ള സ്റ്റോക്ക് പോലും ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്.

താപനില ഉയർന്നതോടെ രാജ്യത്തെമ്പാടും വൈദ്യുതി ഉപയോഗം കുത്തനെ കൂടിയ സാഹചര്യത്തിൽ, നിലയങ്ങളിലേക്ക് കൽക്കരി വേഗത്തിൽ എത്തിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേരളത്തിലും വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 96.40 ദശലക്ഷം യൂണിറ്റിലെത്തി. ആകെ ആവശ്യകത 5400 മെഗാവാട്ടിലേക്ക് ഉയർന്നപ്പോൾ 680 മെഗാവാട്ടിലധികം കുറവാണ് അനുഭവപ്പെട്ടത്. രാത്രി 10:15-ഓടെ ഉപഭോഗം പരമാവധിയിലെത്തുകയും ഗ്രിഡ് ഫ്രീക്വൻസി കുറയുകയും ചെയ്തതോടെ, റീജിയണൽ ലോഡ് ഡെസ്‌പാച്ച് സെന്റർ വിഷയത്തിൽ ഇടപെട്ടതായി കെഎസ്ഇബി അറിയിച്ചു.