സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയില്‍: ബജറ്റ് പ്രഖ്യാപനങ്ങളില്‍ അതൃപ്തിയുമായി ബസ് ഉടമകള്‍

ബജറ്റില്‍ പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് കൊണ്ട് സ്വകാര്യ ബസ് മേഖലയ്ക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ വ്യക്തമാക്കി.

സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയില്‍: ബജറ്റ് പ്രഖ്യാപനങ്ങളില്‍ അതൃപ്തിയുമായി ബസ് ഉടമകള്‍
ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രതികരണവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് കൊണ്ട് സ്വകാര്യ ബസ് മേഖലയ്ക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ വ്യക്തമാക്കി.

106.50 - 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേനയുള്ള ചെലവില്‍ നിന്ന് കുറയുന്നത്. സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസ്സില്‍ വളരെ കുറവാണ്. പ്രതീക്ഷിച്ച ആനുകൂല്യങ്ങളോ പാക്കേജുകളോ ബജറ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ പലരും സര്‍വീസ് നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജൂലൈ ഒന്നിന് ശേഷം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും നിശ്ചലമാകുന്ന അവസ്ഥയുണ്ടാകും. പ്രിയദര്‍ശിനി സര്‍വീസ് കാരണം സ്വകാര്യ ബസുകള്‍ക്ക് 1000 മുതല്‍ 6000 രൂപയുടെ നഷ്ടം പ്രതിദിനം ഉണ്ടായിട്ടുണ്ടെന്ന് ടി ഗോപിനാഥന്‍ പറഞ്ഞു.