സൗജന്യ യാത്രയ്ക്ക് പുറമെ വനിതകൾക്കായി പലിശരഹിത വായ്പയും; പ്രഖ്യാപനം ജൂലൈ 23-ന്
പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കായി പലിശ-രഹിത വായ്പ പദ്ധതി ആരംഭിക്കാന്‍ സർക്കാർ.
തിരുവനന്തപുരം: പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനുമായി സര്‍ക്കാര്‍ പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂലൈ 23-ന് എറണാകുളം പള്ളുരുത്തി എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'സമഗ്ര 2026' പരിപാടിയില്‍ വച്ച് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
Comments ()