പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ച നിലയിൽ
മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന സൺ ഷെയ്ഡിന്റെ ഹൂക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പുനലൂർ: പോക്സോ കേസ് പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം 'അനഘ'യിൽ സന്തോഷിന്റെ മകൻ അഖിൽ സന്തോഷ് (21) ആണ് മരിച്ചത്. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായിരുന്നു ഇയാൾ. മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്നുള്ള സൺ ഷെയ്ഡിന്റെ ഹൂക്കിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.
രത്നാകരന്റെ മകൾ ബെംഗളൂരുവിൽ നടത്തുന്ന മെസ്സിലാണ് അഖിലും പിതാവ് സന്തോഷും ജോലി ചെയ്തിരുന്നത്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ, ജാമ്യത്തിലിറങ്ങിയ ശേഷം ഏതാനും മാസങ്ങൾക്കു മുൻപാണ് ജോലിക്കായി ബെംഗളൂരുവിലേക്ക് പോയത്. രത്നാകരന്റെ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച പുലർച്ചെ ഇവരെ കാറിൽ നാട്ടിലെത്തിച്ചതും അഖിൽ ആയിരുന്നു. പുനലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചു.
Comments ()