കേരള ചരിത്രത്തിൽ ആദ്യ സംഭവം: ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു
മേയര്‍ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരം: കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍ ജയിലിനുള്ളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ, രാവിലെ 11 മണിക്ക് ജയില്‍ സൂപ്രണ്ടിന്റെ മുറിയിലായിരുന്നു ചടങ്ങ്. തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിനുള്ളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
Comments ()