കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്; നാളെ രണ്ട് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് നല്‍കി. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്.

കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്; നാളെ രണ്ട് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് നല്‍കി. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.