തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം, ഫോണിനും നിരോധനം
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ വിഐപി ദര്‍ശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട് ദേവസ്വം വകുപ്പ്.
ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ വിഐപി ദര്‍ശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട് ദേവസ്വം വകുപ്പ്. പുതിയ തീരുമാനപ്രകാരം സിനിമാ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ ദര്‍ശനത്തിനെത്തുന്നതിന് തലേദിവസം തന്നെ വിവരമറിയിക്കേണ്ടതുണ്ട്. എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണവും കൃത്യമായി മുന്‍കൂട്ടി നല്‍കണം. സാധാരണക്കാരായ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നടപടികള്‍.
കൂടാതെ, റീല്‍സ് ചിത്രീകരണവും വീഡിയോ പകര്‍പ്പുകളും പരിധി കടന്നതിനെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫോണ്‍ ഉപയോഗത്തിനും വീഡിയോ ചിത്രീകരണത്തിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ഭക്തരുടെ ഫോണുകള്‍ ക്ഷേത്രത്തിന് പുറത്ത് സുരക്ഷിതമായി സൂക്ഷിക്കാന്‍ 5 രൂപ ഫീസില്‍ പ്രത്യേക ക്രമീകരണമൊരുക്കും. ഈ പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതിനുമുമ്പായി ആവശ്യമായ എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments ()