സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ്; പുതിയ ശൈത്യകാല ഷെഡ്യൂളുമായി സലാം എയർ, പ്രവാസികള്‍ക്ക് ആശ്വാസം

ഒക്ടോബർ 31 മുതൽ എല്ലാ ശനിയാഴ്ചയും സലാല–കോഴിക്കോട് റൂട്ടിൽ നേരിട്ടുള്ള സർവീസ് ഉണ്ടായിരിക്കും

സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ്; പുതിയ ശൈത്യകാല ഷെഡ്യൂളുമായി സലാം എയർ, പ്രവാസികള്‍ക്ക് ആശ്വാസം

സലാല: ഒമാനിലെ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉൾപ്പെടെ പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ. ശൈത്യകാല സർവീസുകളുടെ ഭാഗമായാണ് വിവിധ നഗരങ്ങളിലേക്ക് പ്രതിവാര വിമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31 മുതൽ എല്ലാ ശനിയാഴ്ചയും സലാല–കോഴിക്കോട് റൂട്ടിൽ നേരിട്ടുള്ള സർവീസ് ഉണ്ടായിരിക്കും. ബുധനാഴ്ചകളിൽ സലാലയിൽ നിന്ന് ജിദ്ദയിലേക്കും വിമാനം സർവീസ് നടത്തും. ടിക്കറ്റുകൾ സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

സൗദി സർവീസുകൾ റദ്ദാക്കുന്നത് നീട്ടി വിമാനക്കമ്പനികൾ

സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് രാജ്യത്തേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ കാലാവധി ഇന്ത്യൻ വിമാനക്കമ്പനികൾ വീണ്ടും നീട്ടി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ എന്നിവയാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.

റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 20 വരെ റദ്ദാക്കിയിട്ടുണ്ട്. ഇൻഡിഗോയുടെ റിയാദ്, ജിദ്ദ, ദമാം, മദീന സർവീസുകൾ ഒക്ടോബർ 24 വരെ ഉണ്ടായിരിക്കില്ല. ആകാശ എയർ റിയാദിലേക്കുള്ള വിമാനങ്ങൾ ഒക്ടോബർ 24 വരെയും ജിദ്ദയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 21 വരെയും നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്.