'ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു'; ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം

ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടത് 5 ഗ്രാമിൽ താഴെ ഉപ്പ് മാത്രമാണ്. എന്നാൽ ഇന്ന് പലരും ഇതിന്റെ ഇരട്ടിയിലധികമാണ് ഉപയോഗിക്കുന്നത്.

'ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു'; ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം

ബെംഗളൂരു: ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ഭക്ഷണത്തിലെ ഉപ്പിന്റെ ഉപയോഗം കർശനമായി നിയന്ത്രിക്കാൻ നിർദേശങ്ങളുമായി കർണാടക സർക്കാർ. അമിതമായ ഉപ്പിന്റെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും ഇടയാക്കുമെന്ന ശാസ്ത്രീയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നീക്കം. പൊതുജനങ്ങൾ, ഹോട്ടലുകൾ, സ്കൂളുകൾ, പാക്കറ്റ് ഫുഡ് നിർമാതാക്കൾ എന്നിവർക്കായി പ്രത്യേക മാർഗരേഖ സർക്കാർ പുറപ്പെടുവിച്ചു.

നമ്മുടെ രുചിക്കൂട്ടുകളിലെ ഉപ്പിന്റെ അമിതസാന്നിധ്യം ഗുരുതരമായ രോഗങ്ങളിലേക്കാണ് വഴിതെളിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് ഒരു വ്യക്തി ഒരു ദിവസം പരമാവധി 5 ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ നിലവിൽ ജനങ്ങൾ ഇതിന്റെ ഇരട്ടിയിലധികമാണ് ഉപയോഗിക്കുന്നത്. ഈ പ്രവണത തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം.