മക്കയിലും മദീനയിലും കനത്ത മണൽക്കാറ്റിന് സാധ്യത; ദൂരക്കാഴ്ച കുറയും; ജാഗ്രതാ നിർദേശവുമായി സൗദി കാലാവസ്ഥാ കേന്ദ്രം

ജിസാന്‍, അസീര്‍, അല്‍ ബാഹ എന്നീ പ്രദേശങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കി.

മക്കയിലും മദീനയിലും കനത്ത മണൽക്കാറ്റിന് സാധ്യത; ദൂരക്കാഴ്ച കുറയും; ജാഗ്രതാ നിർദേശവുമായി സൗദി കാലാവസ്ഥാ കേന്ദ്രം

റിയാദ്: വരും ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കന്‍, പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജിസാന്‍, അസീര്‍, അല്‍ ബാഹ എന്നീ പ്രദേശങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കി. കൂടാതെ, ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

മക്ക, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളില്‍ വരും മണിക്കൂറുകളില്‍ മണല്‍ക്കാറ്റും പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും തുടരാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റില്‍ അന്തരീക്ഷത്തില്‍ പൊടി നിറയുന്നത് മൂലം കാഴ്ചപരിധി ഗണ്യമായി കുറയാന്‍ ഇടയുണ്ട്. അതിനാല്‍ ഹൈവേകളിലൂടെയും മറ്റ് പ്രധാന റോഡുകളിലൂടെയും യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.