വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി, വരാനിരിക്കുന്നത് പുതിയ കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമായി വലിയ പദ്ധതി, പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

നിര്‍മ്മാണങ്ങള്‍ കൂടുമ്പോള്‍, പ്രവാസികള്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങള്‍ ലഭിക്കും. മിതമായ നിരക്കില്‍ വീട് വാടകയ്ക്ക് വാങ്ങുന്നതിന് പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും

വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി, വരാനിരിക്കുന്നത് പുതിയ കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമായി വലിയ പദ്ധതി, പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

അബുദാബി: പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളുമായി വമ്പന്‍ മാറ്റത്തിനൊരുങ്ങുകയാണ് അബുദാബി.
പുതിയ കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമായി വലിയ പദ്ധതിയാണ് അബുദാബി രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

നിര്‍മ്മാണങ്ങള്‍ കൂടുമ്പോള്‍, പ്രവാസികള്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങള്‍ ലഭിക്കും. മിതമായ നിരക്കില്‍ വീട് വാടകയ്ക്ക് വാങ്ങുന്നതിന് പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും.

ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ, പാര്‍പ്പിടം എന്നീ മേഖലകളില്‍ പുതിയ പ്രോജക്റ്റുകള്‍ വരുന്നതോടെ അബുദാബിയുടെ മുഖച്ഛായ മാറും.

ഇതിന് പിന്നാലെ സാമ്പത്തിക അടിത്തറ ശക്തമാകും. അതേസമയം, ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം നിരവധി വലിയ പദ്ധതികള്‍ക്ക് അംഗീകരമായി. മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് 2.08 കോടി ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വികസന പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.3 ശതമാനത്തിന്റെ വര്‍ധന. പുതിയ പദ്ധതികള്‍ തുടങ്ങാനായി 3 മാസത്തിനിടെ 5,096 പെര്‍മിറ്റ് അപേക്ഷകളാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം അധികമാണിത്.