കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു, വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റി

എംജി സര്‍വ്വകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു, വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റി

തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാളെ (ആഗസ്റ്റ് 2) നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എംജി സര്‍വ്വകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നാളത്തെ (ആഗസ്റ്റ് 2) എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

അതേസമയം, ഇന്ന് പരീക്ഷ എഴുതാന്‍ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് പിഎസ്‌സി അറിയിച്ചു.