തീവ്ര ന്യൂനമർദം;കേരളത്തിൽ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഈ മാസം 17 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ തുടരാനും സാധ്യതയുണ്ട്.

തീവ്ര ന്യൂനമർദം;കേരളത്തിൽ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്ന് ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഈ മാസം 17 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ തുടരാനും സാധ്യതയുണ്ട്.

പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം പശ്ചിമ ബംഗാൾ തീരത്തിന് സമീപം തീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനമാണ് മഴ തുടരാൻ കാരണമാകുന്നത്.