‘ഡ്രാമ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ; നേപ്പാൾ പ്രളയക്കുറിപ്പിൽ വിശദീകരണം

താൻ ഉപയോഗിച്ച വാക്കിന് വിമർശകർ ആരോപിക്കുന്ന തരത്തിലുള്ള അർഥം ഉദ്ദേശിച്ചിരുന്നില്ലെന്ന് തരൂർ വ്യക്തമാക്കി. ‘ഡ്രാമ’ എന്നതിന് നാടകീയത എന്ന അർഥത്തിന് പുറമെ സംഘർഷഭരിതമായ സാഹചര്യം, സംഭവങ്ങളുടെ പരമ്പര തുടങ്ങിയ അർഥങ്ങളും ഉണ്ടെന്നും ആ അർഥത്തിലാണ് വാക്ക് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഡ്രാമ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ; നേപ്പാൾ പ്രളയക്കുറിപ്പിൽ വിശദീകരണം

തിരുവനന്തപുരം: നേപ്പാളിലെ മിന്നൽ പ്രളയത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പിലെ പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ദുരന്തത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ‘ഡ്രാമ’ എന്ന വാക്കിനെച്ചൊല്ലി വിമർശനം ശക്തമായതോടെയാണ് അദ്ദേഹം ഖേദം രേഖപ്പെടുത്തിയത്.

താൻ ഉപയോഗിച്ച വാക്കിന് വിമർശകർ ആരോപിക്കുന്ന തരത്തിലുള്ള അർഥം ഉദ്ദേശിച്ചിരുന്നില്ലെന്ന് തരൂർ വ്യക്തമാക്കി. ‘ഡ്രാമ’ എന്നതിന് നാടകീയത എന്ന അർഥത്തിന് പുറമെ സംഘർഷഭരിതമായ സാഹചര്യം, സംഭവങ്ങളുടെ പരമ്പര തുടങ്ങിയ അർഥങ്ങളും ഉണ്ടെന്നും ആ അർഥത്തിലാണ് വാക്ക് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന വാക്ക് തെരഞ്ഞെടുത്തതിൽ ഖേദമുണ്ടെന്ന് തരൂർ എക്‌സിൽ വ്യക്തമാക്കി.

നേപ്പാളിലെ ദുരന്തത്തെക്കുറിച്ച് അറിഞ്ഞത് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണെന്നും അദ്ദേഹം നേരത്തെ കുറിച്ചിരുന്നു. കാഠ്മണ്ഡുവിലെത്തിയ ശേഷമാണ് പ്രളയത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കിയതെന്നും തരൂർ പറഞ്ഞു.

ദുരന്തബാധിതരായ നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായത്തെ പിന്തുണച്ച തരൂർ, പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് കൂടുതൽ സഹായം ആവശ്യമായ സാഹചര്യത്തിൽ എല്ലാ പിന്തുണയും നൽകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.