സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: ഇനി മുതൽ വീടുകളിൽ എത്തിക്കില്ല, സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും

സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: ഇനി മുതൽ വീടുകളിൽ എത്തിക്കില്ല, സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം നിര്‍ത്തി. ഇനി മുതല്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കില്ല. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി.

ആധാര്‍ ലങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലുൂടെ മാത്രം ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ വഴിയായിരുന്നു പെന്‍ഷന്‍ വീട്ടിലെത്തിച്ചിരുന്നത്. വിതരണത്തിന് നല്‍കുന്ന ഇന്‍സെന്റീവ് നഷ്ടമാകുന്നെന്നാണ് യുഡിഎഫ് കണ്ടെത്തല്‍. ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെന്‍ഷന്‍ വിതരണം ചെയ്യാനാണ് തീരുമാനം. അതേസമയം, പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍ക്ക് പെന്‍ഷന്‍ വീട്ടിലെത്തിക്കും.