ഓണത്തിരക്ക് നേരിടാൻ പ്രത്യേക ട്രെയിനുകൾ; ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും മംഗളൂരുവിലേക്കും സർവീസ്
ഓണക്കാലത്ത് ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവർക്ക് അധിക ട്രെയിൻ സർവീസുകൾ ഏറെ സഹായകരമാകും.
ചെന്നൈ: ഓണം പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തി. ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്ക് രണ്ട് സർവീസുകളും എഗ്മോറിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു സർവീസുമാണ് ഓണക്കാലത്ത് നടത്തുക.
ചെന്നൈ സെൻട്രൽ–കൊല്ലം റൂട്ടിലെ 06119-ാം നമ്പർ ട്രെയിൻ ഈ മാസം 12, 19, 26, സെപ്റ്റംബർ 2 തീയതികളിൽ ഉച്ചയ്ക്ക് 3.10ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 7.20ന് കൊല്ലത്ത് എത്തുന്ന ട്രെയിനിൽ 16 എസി ത്രീ ടിയർ ഇക്കോണമി കോച്ചുകളാണുള്ളത്. സ്ലീപ്പർ, ജനറൽ കോച്ചുകൾ ഈ സർവീസിൽ ഉണ്ടാകില്ല.
06117-ാം നമ്പർ ട്രെയിൻ ഈ മാസം 13, 15, 20, 22, 27, 29 തീയതികളിലും സെപ്റ്റംബർ 3, 5 തീയതികളിലും രാത്രി 11.50ന് ചെന്നൈ സെൻട്രലിൽ നിന്ന് യാത്ര തിരിക്കും. പിറ്റേന്ന് വൈകിട്ട് 4.20ന് കൊല്ലത്തെത്തും. ഒരു ഫസ്റ്റ് ക്ലാസ് കം സെക്കൻഡ് എസി, രണ്ട് സെക്കൻഡ് എസി, നാല് എസി ത്രീ ടിയർ, 13 സ്ലീപ്പർ കോച്ചുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ചെന്നൈ എഗ്മോർ–മംഗളൂരു റൂട്ടിൽ 06125-ാം നമ്പർ പ്രത്യേക ട്രെയിൻ ഈ മാസം 18, 25, സെപ്റ്റംബർ 1 തീയതികളിൽ സർവീസ് നടത്തും. ആറ് സ്ലീപ്പർ, എട്ട് എസി ത്രീ ടിയർ, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.
ഓണക്കാലത്ത് ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവർക്ക് അധിക ട്രെയിൻ സർവീസുകൾ ഏറെ സഹായകരമാകും.
Comments ()