കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ
തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ച്14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്.
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചു. തൃശൂർ സെഷൻസ് കോടതിയുടേതാണ് വിധി. തടവുശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം വെച്ച് 14-ഉം 9-ഉം വയസ്സുള്ള കുട്ടികൾക്ക് മുന്നിൽ നടൻ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. കറുത്ത കാറിലെത്തിയ ആളാണ് അതിക്രമം കാട്ടിയതെന്നും ഇയാളെ പരിചയമുണ്ടെന്നും കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് പാർക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കാറിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീജിത്ത് രവി പിടിയിലായത്. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. സമാനമായ കേസിൽ മുൻപ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments ()