മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചാൽ മൂന്ന് വർഷം തടവ്; കർശന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
മാതാപിതാക്കളുടെ സ്വത്ത് സ്വന്തമാക്കിയ ശേഷം അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവർക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യം
കൊല്ലം: മാതാപിതാക്കളെ സംരക്ഷിക്കാതെ അവരുടെ സ്വത്തുക്കൾ കൈക്കലാക്കി ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരത്തിൽ മാതാപിതാക്കളെ തെരുവിലിറക്കുന്നവർക്ക് നിയമം പ്രാബല്യത്തിൽ വരുന്നതോടെ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന വ്യവസ്ഥ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കളുടെ സ്വത്ത് സ്വന്തമാക്കിയ ശേഷം അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവർക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇനി ഒരാൾക്കും സ്വന്തം മക്കളാൽ തെരുവിൽ ഉപേക്ഷിക്കപ്പെടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് നിർമിച്ചുനൽകിയ പിതൃഭവന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments ()