തെരുവുനായ ശല്യം: അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.

തെരുവുനായ ശല്യം: അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം

തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് പ്രാഥമിക പ്രോട്ടൊക്കോള്‍ തയ്യാറാക്കി. നായ്ക്കളെ കൊല്ലുന്ന കാര്യം തീരുമാനിക്കുന്നതിനായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും.

കൂടാതെ, നായ്ക്കള്‍ക്കുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക 'സ്മോള്‍-ഷെല്‍ട്ടര്‍ ലൈസന്‍സ്' നല്‍കി അവയെ ഷെല്‍ട്ടറുകളായി പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.