സുഡാനില്‍ നിന്നും കേരളത്തിലെത്തിയ വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം, ചികിത്സയില്‍

സുഡാനില്‍ നിന്നും കേരളത്തിലെത്തിയ വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം, ചികിത്സയില്‍
kottayam medical college

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നും കേരളത്തിലെത്തിയ വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം. 52കാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനി ആയി എത്തിയതാണ്. സുഡാന്‍ സ്വദേശി ആയത് കൊണ്ട് മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പിന്നീട് ആരോഗ്യവകുപ്പ് ഇടപെട്ടാണ് ഇവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.

സുഡാനില്‍ നിന്ന് വരുന്നവര്‍ക്ക് എബോള രോഗലക്ഷണങ്ങള്‍ ഉള്ളതുകൊണ്ടാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇതിനായി ഒരു പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എബോളയാണെന്ന സംശയം മാത്രമാണ് നിലവില്‍ ആരോഗ്യവകുപ്പിന് ഉള്ളത്. ഇത് സ്ഥിരീകരിച്ചിട്ടില്ല.