അനാഥരായ പെൺകുട്ടികൾക്ക് സർക്കാർ ആശ്വാസമായി: ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ക്ക് ജോലി, ഇളയ മകൾക്ക് പഠനസഹായം
സുധാകരന്റെ മകൾക്ക് സർക്കാർ ജോലി നൽകാനും ഇളയ മകളുടെ പഠനത്തിന് ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരം: പാലക്കാട് നെന്മാറയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തിന് ആശ്വാസവുമായി സംസ്ഥാന സർക്കാർ. സുധാകരന്റെ മൂത്തമകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ, ഇളയമകൾ അഖിലയുടെ ഉപരിപഠനത്തിനായി പ്രത്യേക ധനസഹായം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
2025 ജനുവരി 27-നായിരുന്നു കേരളത്തെയാകെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. അയൽവാസിയായ ചെന്താമര എന്നയാൾ സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അച്ഛൻ കൊല്ലപ്പെട്ടതോടെ അനാഥത്വത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു കുടുംബം.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുടുംബത്തിന് അടിയന്തര സഹായമെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകിയിരുന്നു. ഈ വാഗ്ദാനമാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിലൂടെ നടപ്പിലാകുന്നത്. സർക്കാറിന്റെ ഈ ഇടപെടൽ പ്രതിസന്ധിയിലായ കുടുംബത്തിന് വലിയ താങ്ങായി മാറും.
Comments ()