ഔദ്യോഗിക വാഹനം വരാന്‍ വൈകി; ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് സുരേഷ് ഗോപി
സുരക്ഷാ ജീവനക്കാര്‍ മറ്റൊരു കാര്‍ സജ്ജീകരിക്കാം എന്ന് പറഞ്ഞെങ്കിലും സുരേഷ് ഗോപി കൂട്ടാക്കിയില്ല
ആലപ്പുഴയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു ശേഷം ഔദ്യോഗിക വാഹനം എത്താൻ വൈകിയതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരക്ഷാ ജീവനക്കാർ പകരം മറ്റൊരു കാർ സജ്ജമാക്കാമെന്ന് അറിയിച്ചെങ്കിലും മന്ത്രി അത് നിരസിക്കുകയായിരുന്നു. തുടർന്ന്, രണ്ട് പൊലീസ് ജീപ്പുകളുടെ സുരക്ഷാ അകമ്പടിയോടെയാണ് ഓട്ടോറിക്ഷയിൽ സുരേഷ് ഗോപിയുടെ യാത്ര തുടർന്നത്.
Comments ()