സൂര്യവംശിയുടെ റെക്കോർഡ് ഫിഫ്റ്റി; ഇന്ത്യ എയ്ക്ക് ശ്രീലങ്ക എക്കെതിരെ തകർപ്പൻ തുടക്കം

11 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ വൈഭവ് സൂര്യവംശി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോർഡും സ്വന്തമാക്കി.

സൂര്യവംശിയുടെ റെക്കോർഡ് ഫിഫ്റ്റി; ഇന്ത്യ എയ്ക്ക് ശ്രീലങ്ക എക്കെതിരെ തകർപ്പൻ തുടക്കം

ത്രിരാഷ്ട്ര ഏകദിന പരമ്പര ഫൈനലിൽ ശ്രീലങ്ക എക്കെതിരെ ഇന്ത്യ എ ശക്തമായ തുടക്കം കുറിച്ചു. ഓപ്പണർ വൈഭവ് സൂര്യവംശി വെറും 29 പന്തിൽ 94 റൺസ് നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തു.

11 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ വൈഭവ് സൂര്യവംശി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോർഡും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ 14 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. സെഞ്ചുറിക്ക് അടുത്ത് എത്തിയ സൂര്യവംശി 30-ാം പന്തിൽ പുറത്തായി. ഇതിന് പിന്നാലെ പ്രിയാൻഷ് ആര്യ (39)യും പവലിയനില്‍ തിരിച്ചെത്തി..

ഇപ്പോൾ ക്രീസിലുള്ളത് റുതുരാജ് ഗെയ്ക്വാദ് (4), ക്യാപ്റ്റൻ തിലക് വർമ്മ (8) എന്നിവരാണ്.