ചാറ്റിംഗിനെച്ചൊല്ലി ഭർത്താവുമായി തർക്കം; കടയ്ക്കലിൽ യുവ അധ്യാപിക ആത്മഹത്യ ചെയ്തു

ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്

ചാറ്റിംഗിനെച്ചൊല്ലി ഭർത്താവുമായി തർക്കം; കടയ്ക്കലിൽ യുവ അധ്യാപിക ആത്മഹത്യ ചെയ്തു

കടയ്ക്കൽ: ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന (27) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്ന് നിഷ്നയെ സമീർ കൂട്ടിക്കൊണ്ടുവന്നിരുന്നു. വീട്ടിലെത്തിയ ശേഷം നിഷ്ന ഫോണിൽ ചാറ്റ് ചെയ്തത് സമീർ ചോദ്യം ചെയ്യുകയും ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് മുറിയിൽ കയറി നിഷ്ന തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതു കണ്ട സമീർ ഉടൻ തന്നെ കുരുക്കഴിച്ച് നിഷ്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കബറടക്കി.

ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ.