നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ടെക്നീഷ്യൻ മരിച്ചു

എടയാറിലെ ചിത്രീകരണത്തിന്റെ ആദ്യദിനം തന്നെയാണ് അപകടം സംഭവിച്ചത്. ഷൂട്ടിംഗ് സംഘത്തിലെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു

നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ടെക്നീഷ്യൻ മരിച്ചു

എറണാകുളം: എടയാറിൽ സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിവിൻ പോളി നായകനാകുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടമുണ്ടായത്.

എടയാറിലെ ചിത്രീകരണത്തിന്റെ ആദ്യദിനം തന്നെയാണ് അപകടം സംഭവിച്ചത്. ഷൂട്ടിംഗ് സംഘത്തിലെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.