വർക്ക് പെർമിറ്റ് പുതുക്കാനുള്ള സമയപരിധി അവസാനിക്കുന്നു, കാലാവധി കഴിഞ്ഞവരെ ഒഴിവാക്കാൻ സൗദി

ജൂലൈ ഒന്ന് മുതല്‍ തൊഴിലുടമയുടെ ഔദ്യോഗിക റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യും.

വർക്ക് പെർമിറ്റ് പുതുക്കാനുള്ള സമയപരിധി അവസാനിക്കുന്നു, കാലാവധി കഴിഞ്ഞവരെ ഒഴിവാക്കാൻ സൗദി

സൗദി അറേബ്യയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത പ്രവാസി തൊഴിലാളികള്‍ക്കെതിരെ കടുത്ത നടപടികളുമായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം. വര്‍ക്ക് പെര്‍മിറ്റ് കാലാവധി തീര്‍ന്ന് മൂന്ന് മാസത്തിലധികമായിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലാളികളെ ജൂലൈ ഒന്ന് മുതല്‍ തൊഴിലുടമയുടെ ഔദ്യോഗിക റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യും.

മന്ത്രാലയത്തിന് കീഴിലുള്ള 'ക്വിവ' പ്ലാറ്റ്ഫോം വഴിയാണ് ഈ നടപടികള്‍ ആരംഭിക്കുന്നത്. സ്റ്റാറ്റസ് നിയമാനുസൃതമാക്കാന്‍ അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടു ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിനോ, അതല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനോ ഉള്ള അവസാന തീയതി നാളെ (ജൂണ്‍ 30 ചൊവ്വാഴ്ച) ആണ്.