ഫുജൈറയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, ദുരന്തം ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ

മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപാറ സ്വദേശിയായ കുടുംബത്തിലെ രണ്ട് മക്കളും ഒരു പേരക്കുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മൂന്ന് വയസ്സുകാരനായ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്

ഫുജൈറയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, ദുരന്തം  ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടം ഒരു കുടുംബത്തിന് തീരാനോവായി. അപകടത്തിൽ മൂന്ന് മലയാളികൾക്ക് ജീവൻ നഷ്ടമായി. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപാറ സ്വദേശിയായ കുടുംബത്തിലെ രണ്ട് മക്കളും ഒരു പേരക്കുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മൂന്ന് വയസ്സുകാരനായ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്.

ഒരു കുടുംബത്തിലെ ഏഴ് പേരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. നാട്ടിൽനിന്ന് സന്ദർശക വിസയിൽ യുഎഇയിലെത്തിയ ബന്ധുക്കളെ കൂട്ടിക്കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തില്‍പ്പെട്ട കുടുംബാംഗങ്ങളില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതോടെ പ്രവാസി മലയാളി സമൂഹത്തെയും നാടായ വേങ്ങരയെയും ഇവരുടെ വിയോഗം കണ്ണീരിലാഴ്ത്തുകയാണ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.