പിഎസ്‌സിക്ക് ഗുരുതര വീഴ്ച; ചോദ്യ പേപ്പർ മാറി നൽകി, പിഎസ്‍സി പരീക്ഷ റദ്ദാക്കി

ചോദ്യ പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് പിഎസ്‌സി പരീക്ഷ റദ്ദാക്കി

പിഎസ്‌സിക്ക് ഗുരുതര വീഴ്ച; ചോദ്യ പേപ്പർ മാറി നൽകി, പിഎസ്‍സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ചോദ്യ പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് പിഎസ്‌സി പരീക്ഷ റദ്ദാക്കി. ആലപ്പുഴയില്‍ ഇന്ന് നടന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഎസ് സിക്ക് ഗുരുതര പിഴവുണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പര്‍ രാവിലത്തെ പരീക്ഷയ്ക്ക് നല്‍കുകയായിരുന്നു. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു.