വാക്ക് വിശ്വസിച്ച് വെള്ളനിറം മാറ്റി; ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കാനാകാതെ ഉടമകൾ പ്രതിസന്ധിയിൽ
നിയമ ഭേദഗതി ഉത്തരവ് ഇറങ്ങാത്തതിനാൽ ആയിരത്തോളം ബസുകൾ നിരത്തിലിറക്കാൻ കഴിയുന്നില്ല.
പാലക്കാട്: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ വെള്ളനിറം മാറ്റാമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്ന് ബസ് ഉടമകൾ കടുത്ത പ്രതിസന്ധിയിൽ. സർക്കാരിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് ആയിരത്തോളം ബസുകളാണ് ഉടമകൾ മറ്റ് നിറങ്ങളിലേക്ക് മാറ്റിയത്. കൂടാതെ, പുതുതായി നിർമ്മിച്ച അഞ്ഞൂറോളം ബസുകൾക്കും വെള്ളനിറം ഒഴിവാക്കിയിരുന്നു.
എന്നാൽ, ഇത് സംബന്ധിച്ച നിയമഭേദഗതി ഉത്തരവ് സർക്കാർ ഇതുവരെ പുറപ്പെടുവിക്കാത്തതാണ് തിരിച്ചടിയായത്. വെള്ളയല്ലാത്ത മറ്റ് നിറങ്ങളിലുള്ള ബസുകൾ നിരത്തിലിറക്കിയാൽ മോട്ടോർ വാഹന വകുപ്പ് വൻ തുക പിഴ ചുമത്തുമെന്നതിനാൽ ഈ വാഹനങ്ങൾക്കൊന്നും സർവീസ് നടത്താൻ കഴിയുന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണം അഞ്ഞൂറോളം പുതിയ ബസുകളുടെ രജിസ്ട്രേഷനും തടസ്സപ്പെട്ടിരിക്കുകയാണെന്ന് ടൂറിസ്റ്റ് ബസ് ഉടമകൾ വ്യക്തമാക്കുന്നു.
Comments ()