കര്‍ക്കിടക വാവുബലി: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം; പാര്‍ക്കിങ്ങിനും യാത്രക്കാര്‍ക്കും നിര്‍ദ്ദേശങ്ങള്‍
തിരുവല്ലം ക്ഷേത്രപരിസരം, ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള വഴികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും നിയന്ത്രണമുള്ളത്.
തിരുവനന്തപുരം: കര്‍ക്കിടക വാവുബലി തര്‍പ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാത്രി 10 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 2 മണി വരെ കര്‍ശന ഗതാഗത-പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവല്ലം ക്ഷേത്രപരിസരം, ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള വഴികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും നിയന്ത്രണമുള്ളത്.
ബലിതര്‍പ്പണത്തിനെത്തുന്ന വാഹനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുവല്ലത്ത് എത്തുന്നവര്‍ ബൈപ്പാസ് റോഡിലെ വേങ്കറ ക്ഷേത്രത്തിന് സമീപമുള്ള സര്‍വീസ് റോഡ് പാര്‍ക്കിങ് ഗ്രൗണ്ടുകളിലും, ശംഖുംമുഖത്ത് എത്തുന്നവര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ കര്‍വ് ഗ്രൗണ്ട്, ബെയ്‌ലി പ്രസ് ഗ്രൗണ്ട്, സുനാമി പാര്‍ക്കിന് സമീപത്തെ ഗ്രൗണ്ട്, ശംഖുംമുഖം ദേവിക്ഷേത്ര ഗ്രൗണ്ട് എന്നിവിടങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
കൂടാതെ, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് മുതല്‍ ഓള്‍ സെയിന്റ്‌സ് ജംഗ്ഷന്‍ വരെയുള്ള റോഡില്‍ പാര്‍ക്കിങ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതിനാല്‍, വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ സമയനഷ്ടം ഒഴിവാക്കാന്‍ യാത്രകള്‍ മുന്‍കൂട്ടി ക്രമീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments ()