നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; അമേരിക്കയിൽ ഇന്ത്യൻ യുവതി വാഹനാപകടത്തിൽ മരിച്ചു

ശ്രീപതി ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; അമേരിക്കയിൽ ഇന്ത്യൻ യുവതി വാഹനാപകടത്തിൽ മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതി മരിച്ചു. തെലങ്കാന രംഗറെഡ്ഡി സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ശ്രീപതി ദീപ റെഡ്ഡിയാണ് മരിച്ചത്.

ശ്രീപതി ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2008 മുതൽ ഭർത്താവ് രാമകൃഷ്ണ റെഡ്ഡിക്കൊപ്പം അമേരിക്കയിൽ താമസിച്ചുവരികയായിരുന്നു ശ്രീപതി. ഇരുവരും സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.

കുടുംബത്തോടൊപ്പം ഉടൻ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീപതിയെന്ന് ബന്ധുക്കൾ അറിയിച്ചു. നാട്ടിലെത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചതെന്നും അവർ പറഞ്ഞു.

ശ്രീപതിയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനത്തിലാണ് കുടുംബമെന്നും ബന്ധുക്കൾ വ്യക്തമാക്കി.