ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് വന്ന കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന് ദാരുണാന്ത്യം

കപ്പലിൽ 19 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് വന്ന കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന് ദാരുണാന്ത്യം

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 19 ഇന്ത്യക്കാരായിരുന്നു പ്രസ്തുത കപ്പലിൽ ഉണ്ടായിരുന്നത്. അതിനിടെ, യുഎൻ പൊതുസഭയിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രൂക്ഷമായ വിമർശനവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി.

ഇറാൻ ഭീകരതയുടെ ഇരയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള രാജ്യത്തിന്റെ ആണവപദ്ധതികൾ തുടർന്നു കൊണ്ടുപോകുമെന്നും വ്യക്തമാക്കി. പെസഷ്കിയാന്റെ പ്രസംഗത്തിനിടെ സന്നിഹിതനായിരുന്ന അമേരിക്കൻ സംഘത്തിലെ ഏക പ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.