നദിയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം; കയത്തിൽപ്പെട്ട് മുങ്ങിമരിച്ചു

ശനിയാഴ്ച രാവിലെ നാല് സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിലെ ചെല്ലഞ്ചി പാലത്തിന് സമീപമുള്ള സപ്തപുരം കുളിക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ അഖിൽ അപ്രതീക്ഷിതമായി ആഴമുള്ള ഭാഗത്ത് അകപ്പെടുകയും വെള്ളത്തിൽ മുങ്ങിപ്പോകുകയും ചെയ്തു

നദിയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം; കയത്തിൽപ്പെട്ട് മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു. വേങ്കവിള തയ്ക്കാട് സ്വദേശിയായ അഖിൽ എ.ജെ. (33) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ നാല് സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിലെ ചെല്ലഞ്ചി പാലത്തിന് സമീപമുള്ള സപ്തപുരം കുളിക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ അഖിൽ അപ്രതീക്ഷിതമായി ആഴമുള്ള ഭാഗത്ത് അകപ്പെടുകയും വെള്ളത്തിൽ മുങ്ങിപ്പോകുകയും ചെയ്തു.

സുഹൃത്തുക്കൾ ആദ്യം സ്വയം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽ സംഭവംപ്പെടുകയും ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. വിതുരയിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിനൊടുവിൽ അഖിലിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്.