പ്രിയദര്‍ശിനി ബസില്‍ സീറോ ടിക്കറ്റിൽ യാത്ര; അഞ്ച് പുരുഷ യാത്രക്കാരുടെ പണം വെട്ടിച്ച കണ്ടക്ടർ കുടുങ്ങി
മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലായിരുന്നു സംഭവം. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചതോടെയാണ് ക്രമക്കേട് പുറത്തായത്
കൊച്ചി: പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷയാത്രക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. പെരുമ്പാവൂർ ഡിപ്പോയിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്ത് വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയത്.
മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലായിരുന്നു സംഭവം. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചതോടെയാണ് ക്രമക്കേട് പുറത്തായത്. ഇരുവർക്കും സീറോ ടിക്കറ്റായിരുന്നു നൽകിയിരുന്നത്.
യാത്രാക്കൂലി കണ്ടക്ടർക്ക് നൽകിയതായി യാത്രക്കാർ വ്യക്തമാക്കിയതോടെ ഇൻസ്പെക്ടർ ബസിനുള്ളിൽ പരിശോധന നടത്തി. തുടർന്നാണ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി പണം വാങ്ങിയ ശേഷം സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഇവരും യാത്രാക്കൂലി നൽകിയതായി അറിയിച്ചു.
തുടർന്ന് കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകി. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തും.
Comments ()