റിസർവേഷൻ കോച്ചിൽ യുവതിയോട് ലൈംഗികാതിക്രമം; മദ്യലഹരിയിലായിരുന്ന ടിടിഇ പിടിയിൽ
നിസാമുദ്ദീൻ എക്സ്പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചെന്നാണ് പരാതി
തൃശൂര്‍: ട്രെയിനിലെ യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡിവിഷനിൽ ജോലി ചെയ്യുന്ന ഇയാൾ സംഭവസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
നിസാമുദ്ദീൻ എക്സ്പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചെന്നാണ് പരാതി. റിസർവേഷൻ കോച്ചിലായിരുന്നു യുവതിയും ഭർത്താവും യാത്ര ചെയ്തിരുന്നത്. ഇരുവർക്കും കോച്ചിൽ വ്യത്യസ്ത സീറ്റുകളാണ് ലഭിച്ചിരുന്നത്.
അതിക്രമത്തിന് പിന്നാലെ യുവതി റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. ട്രെയിൻ ഷൊർണൂരിലെത്തിയതോടെ പൊലീസ് ടിടിഇയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Comments ()