ഒമാനിൽ വൻ തീപിടിത്തം; രണ്ടുപേർ മരിച്ചു, ആറുപേർക്ക് പരിക്ക്
തീപിടിത്തമുണ്ടായ വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി
മസ്കറ്റ്: ഒമാനിലെ സൗത്ത് അൽ ബാത്തിന ഗവർണറേറ്റിൽ വീടിനുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. അൽ അവാബി വിലായത്തിലാണ് അപകടം സംഭവിച്ചത്.
തീപിടിത്തമുണ്ടായ വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ആറുപേരെയും അടിയന്തര ചികിത്സയ്ക്കായി സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അധികൃതർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. തീപിടിത്തത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments ()