മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു; 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് കമാലുദ്ദീൻ മടങ്ങി

നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്.

മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു; 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് കമാലുദ്ദീൻ മടങ്ങി

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ (59) ആണ് റിയാദിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം കഴിഞ്ഞ 25 വർഷത്തിലധികമായി റിയാദിൽ പ്രവാസിയായിരുന്നു. നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. പരേതരായ ഉമ്മർകുട്ടിയുടെയും ആമിനയുടെയും മകനായ കമാലുദ്ദീന്റെ ഭാര്യ ഖദീജയാണ്.

മുസമ്മിൽ, ഫാത്തിമ, മിഷാൽ എന്നിവരാണ് മക്കൾ. പരേതന്റെ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് സജീവമായി രംഗത്തുണ്ട്. വെൽഫെയർ വിംഗ് നേതാവ് റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽ എന്നിവരാണ് ആവശ്യമായ നിയമനടപടികൾ ഏകോപിപ്പിക്കുന്നത്.