ജനങ്ങളെ ആശങ്കയിലാഴ്ത്തി യുഎഇയിൽ അടിയന്തര സുരക്ഷാ സൈറൺ; സാങ്കേതിക പിഴവെന്ന് മന്ത്രാലയം
നീണ്ട 53 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് താമസക്കാരുടെ ഫോണുകളിൽ അടിയന്തര സുരക്ഷാ സൈറൺ മുഴങ്ങിയത്.
ദുബായ്: യുഎഇയിൽ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ അപ്രതീക്ഷിതമായി മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് വലിയ പരിഭ്രാന്തി പരത്തി. നീണ്ട 53 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് താമസക്കാരുടെ ഫോണുകളിൽ അടിയന്തര സുരക്ഷാ സൈറൺ മുഴങ്ങിയത്. എന്നാൽ, തൊട്ടുപിന്നാലെ തന്നെ മുൻപ് ലഭിച്ച സന്ദേശം അവഗണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്ത അറിയിപ്പെത്തി. സിസ്റ്റത്തിലുണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാർ കാരണമാണ് തെറ്റായ സന്ദേശം പ്രചരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പിന്നീട് സ്ഥിരീകരിച്ചു.
Comments ()