യുഎഇയിൽ സൈനിക പരിശീലനത്തിനിടെ അപകടം; സൈനികന് വീരമൃത്യു
യുഎഇ സായുധ സേനയിലെ ഫസ്റ്റ് സോള്‍ജിയര്‍ പദവിയിലുള്ള ഈസ ഗുലൂം അല്‍ ബലൂഷിയാണ് ശനിയാഴ്ച മരണപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു
ദുബായ്: യുഎഇയില്‍ ഔദ്യോഗിക സൈനിക പരിശീലന ദൗത്യത്തിലേര്‍പ്പെട്ടിരിക്കെ സ്വദേശി സൈനികന്‍ വീരമൃത്യു വരിച്ചു. യുഎഇ സായുധ സേനയിലെ ഫസ്റ്റ് സോള്‍ജിയര്‍ പദവിയിലുള്ള ഈസ ഗുലൂം അല്‍ ബലൂഷിയാണ് ശനിയാഴ്ച മരണപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യത്തിനകത്ത് നിശ്ചിത പരിശീലന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ധീരനായ സൈനികന്റെ വിയോഗത്തില്‍ യുഎഇ പ്രതിരോധ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. വേര്‍പാടില്‍ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മന്ത്രാലയം അനുശോചനം അറിയിക്കുകയും, പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായി പ്രസ്താവനയിലൂടെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
Comments ()