കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും സമരത്തിൽ: യൂബർ ബഹിഷ്കരണം നാളെ മുതൽ
നാളെ മുതല്‍ യൂബര്‍ സര്‍വീസുകള്‍ ബഹിഷ്‌കരിക്കും.
കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വീണ്ടും പ്രതിഷേധത്തിലേക്ക്. നാളെ മുതല്‍ യൂബര്‍ സര്‍വീസുകള്‍ ബഹിഷ്‌കരിക്കും. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്നാലെ, ഇന്ന് ഡ്രൈവര്‍മാരെ യൂബര്‍ ഓഫീസിലേക്ക് ചര്‍ച്ചക്ക് വിളിച്ചിരുന്നു.
എന്നാല്‍, ചര്‍ച്ചെക്കെത്തിയപ്പോള്‍ ഓഫീസ് പൂട്ടിയ നിലയിലാണ് കണ്ടത്. വിളിച്ചു വരുത്തി അവഹേളിച്ചതിനെതിരെയാണ് ഡ്രൈവന്മാര്‍ പ്രതിഷേധിക്കുന്നത്. അവകാശങ്ങള്‍ അനുവദിച്ചുതരാന്‍ മടിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിച്ചു കളിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു.
Comments ()