കുംഭമേള വൈറൽ പെൺകുട്ടിയെ കണ്ടെത്താനാകുന്നില്ല; നൽകിയ പൊലീസ് സുരക്ഷ പിൻവലിച്ച് ഹൈക്കോടതി
പെൺകുട്ടിയും ഭർത്താവും സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം പൊലീസ് സുരക്ഷ നൽകാമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇരുവരും നൽകിയ വിവരങ്ങൾ പ്രകാരം കണ്ടെത്താൻ കഴിയുന്നില്ലെന്നും, പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ഇത്തരം സമീപനം മുമ്പും ഉണ്ടായിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
കൊച്ചി: കുംഭമേളയിൽ മാല വിൽപ്പനയിലൂടെ ശ്രദ്ധ നേടിയ പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും നിലവിലെ വിലാസത്തിലോ നൽകിയ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് സംരക്ഷണം തുടരേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്.
പെൺകുട്ടിയും ഭർത്താവും സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം പൊലീസ് സുരക്ഷ നൽകാമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇരുവരും നൽകിയ വിവരങ്ങൾ പ്രകാരം കണ്ടെത്താൻ കഴിയുന്നില്ലെന്നും, പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ഇത്തരം സമീപനം മുമ്പും ഉണ്ടായിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
അതേസമയം, പെൺകുട്ടിയുടെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ പ്രത്യേക പോക്‌സോ കോടതി തള്ളിയിരുന്നു. മഹേശ്വർ കോടതിയുടേതായിരുന്നു നടപടി. തുടർന്ന് കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Comments ()