പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ പുറത്ത്
താരം 50 ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നസ് ലെവലിലേക്ക് എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബൗളിങ് വര്‍ക്ക്‌ലോഡ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീം സെലക്ഷനില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആണ് പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
താരം 50 ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നസ് ലെവലിലേക്ക് എത്തിയിട്ടില്ലെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബൗളിങ് വര്‍ക്ക്‌ലോഡ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീം സെലക്ഷനില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് ഹാര്‍ദിക് പാണ്ഡ്യ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അതിനിടെയാണ് അപ്രതീക്ഷിതമായ തിരിച്ചടി.
ഹാര്‍ദിക്കിന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്നതിനിടെ കടുത്ത നടുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ അദ്ദേഹം പ്രത്യേക ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനായിരുന്നു.
ഇവിടെ വെച്ചു നടന്ന പരിശീലന സെഷനുകളില്‍ 10 ഓവര്‍ വീതം പന്തെറിഞ്ഞ താരം തിരികെയെത്തുമെന്ന് സൂചനകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, ഫിറ്റ്നസ് പരിശോധനയ്ക്കിടെ ബൗളിങ് വര്‍ക്ക്‌ലോഡ് കൂട്ടിയതിനാല്‍ താരത്തിന് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.
Comments ()